Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Buffalo Attack

കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണം: വനംവകുപ്പ് ഉ​ദ്യോ​ഗ​സ്ഥ​നു പ​രി​ക്ക്

കൂ​​​ത്തു​​​പ​​​റ​​​മ്പ്: ചെ​​​റു​​​വാ​​​ഞ്ചേ​​​രി​​​ക്കു സ​​​മീ​​​പം ക​​​ണ്ണാ​​​ടി​​​ച്ചാ​​​ലി​​​ൽ വനംവകുപ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് നേ​​​രേ കാ​​​ട്ടു​​​പോ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണം.

ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലി​​​റ​​​ങ്ങി​​​യ കാ​​​ട്ടു​​​പോ​​​ത്തി​​​നെ തു​​​ര​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ക​​​ണ്ണ​​​വം ബീ​​​റ്റ് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ കെ. ​​​ഷൈ​​​ജു (42) വി​​നു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​ടെ​​​യാ​​​ണു സം​​​ഭ​​​വം.

പ്ര​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന സ്ത്രീ​​​ക​​​ളാ​​​ണ് കാ​​​ട്ടു​​​പോ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യം പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളെ അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഷൈ​​​ജു​​​വും സം​​​ഘ​​​വും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​ത്. അ​​​ക്ര​​​മാ​​​സ​​​ക്ത​​​നാ​​​യ കാ​​​ട്ടു​​​പോ​​​ത്ത് ഷൈ​​​ജു​​​വി​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വ​​​യ​​​റി​​​നും ത​​​ല​​​യ്ക്കും പ​​​രി​​​ക്കേ​​​റ്റ ഷൈ​​​ജു​​​വി​​​നെ ഉ​​​ട​​​ൻ കൂ​​​ത്തു​​​പ​​​റ​​​മ്പ് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു. പി​​​ന്നീ​​​ട് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.

Latest News

Corehub Up